anusmaranam
എം.ജി. സോമൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച മാർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ മാർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനം നടത്തി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ബ്ലസി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, നസീബ് മനാനി, പ്രൊഫ.പിജെ കുര്യൻ,ആന്റോ ആന്റണി എം.പി, അനു ജോർജ്, സാമുവൽ മാർ തിയോഫിലോസ് മെത്രാപ്പൊലീത്ത, അഡ്വ.എലിസബത്ത് മാമ്മൻ മത്തായി. അഡ്വ.ആർ.സനിൽകുമാർ, പ്രതാപചന്ദ്രവർമ്മ, വർഗീസ് മാമ്മൻ, ബാബു തിരുവല്ല, സജി സോമൻ, ഈപ്പൻ കുര്യൻ, കൈലാസ് കുറുപ്പ്, ജോർജ് വർഗീസ്, അനീർ, അഡ്വ.പ്രകാശ് ബാബു എന്നിവർ പ്രസംഗിച്ചു.