
പത്തനംതിട്ട : വോട്ടർ പട്ടിക പുതുക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗവും ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ യോഗവും ജില്ലാ കളക്ടർ പ്രേംകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ, ചിറ്റാർ ഗ്രാമപഞ്ചായത്തിലെ പന്നിയാർ, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം എന്നീ വാർഡുകൾ ഉൾപ്പെടെയുളള ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപന വാർഡുകളുടെയും വോട്ടർ പട്ടിക പുതുക്കും. പേര് ചേർക്കാനുളള അപേക്ഷകളും ആക്ഷേപങ്ങളും 21 വരെ സ്വീകരിക്കും. അന്തിമ വോട്ടർ പട്ടിക ജൂലായ് ഒന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷകൾ sec.kerala.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.