റാന്നി : ബ്ലോക്ക് തല പ്രവേശനോത്സവം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ജെ ഷിജിത മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രേസി തോമസ്, അനിൽ അത്തിക്കയം, ജയിംസ് കക്കാട്ടുകുഴിയിൽ, സെന്റ് ജോസഫ് ഹൈസ്കൂൾ മാനേജർ ജോർജ് ജോസഫ്, റിജോ എബ്രഹാം ബിനോയ് പി.ജി ഊരുമൂപ്പൻ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.റാന്നി ബി.പി.സി ഷാജി എ.സലാം സ്വാഗതവും സ്കൂൾ എച്ച് എം അനില മറാട് നന്ദിയും പറഞ്ഞു.