തട്ട: തട്ടയിൽ എസ്.കെ.വി യു. പി സ്‌കൂളിലെയും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെയും പ്രവേശനോത്സവം പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനവും നടന്നു. സ്‌കൂൾ മാനേജർ എ.കെ വിജയൻ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പർമാരായ ബി. പ്രസാദ്കുമാർ, വി. പി. ജയാദേവി, ശരത് കുമാർ, ഹെഡ് മാസ്റ്റർ വി .കെ പ്രകാശ്, പ്രിൻസിപ്പൽ കെ.എൻ.വിമല, ജി.രാജേഷ്‌കുമാർ, പി. എൻ.ഗോപാലകൃഷ്ണൻ നായർ, എൻ. സുരേഷ്ബാബു, സി .എസ് വർഗീസ്, കെ. മധുസൂദനക്കുറുപ്പ്, പി.റ്റി.എ പ്രസിഡന്റ് രാജേഷ്, പി. വി കൃഷ്ണപിള്ള, ഗംഗാദേവി എന്നിവർ പ്രസംഗിച്ചു.