പത്തനംതിട്ട: ശ്രീനാരായണ ശാസ്ത്ര കലാപരിഷത്തിന്റെ ആഭിമുഖ്യത്തിൽ മുണ്ടുകോട്ടയ്ക്കൽ എസ്.എൻ.എസ്. വി. എം യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും മധുര പലഹാരങ്ങളും നൽകി. പത്തനംതിട്ട നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ വരവേൽപ്പ് ഉത്സവ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ജിജുമോൻ അദ്ധ്യക്ഷത വഹിച്ചു. എസ്.പി.സി എസ് ഐ ജി.സുരേഷ് കുമാർ, സ്‌കൂൾ മാനേജർ പൊന്നമ്മ , ഹെഡ്മാസ്റ്റർ ബിനു, കലാപരിഷത്ത് പ്രസിഡന്റ് സുനിൽ മംഗലത്ത്, കരുണാകരൻ പരുത്യാനിക്കൽ, രാജി മഞ്ചാടി, ബിജു മേക്കൊഴൂർ, രമേശ് ആനപ്പാറ, പ്രിയ വള്ളിക്കോട്, സുധവാഴമുട്ടം, ജെയ്‌നി മുട്ടത്ത്, വിജയൻ കരുമ്പനാക്കുഴി, ജയൻ കമ്മിനിട്ട തുടങ്ങിയവർ സംസാരിച്ചു