പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ മായയക്ഷിയമ്മ നടയിലെ സ്തംഭവിളക്ക് സമർപ്പണവും സ്റ്റേജിന്റെ ഉദ്ഘാടനവും യോഗക്ഷേമസഭ അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് നിർവഹിച്ചു.ഹിന്ദു സേവാ സമിതി പ്രസിഡന്റ് എം.ജി.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ രമ്യ യു. പന്തളം ഉണ്ണികൃഷ്ണൻ, പ്രദീപ് കുമാർ.റ്റി.എസ് , ബി.കമലമ്മ എന്നിവർ പ്രസംഗിച്ചു.