04-nidhiya
പൂഴിക്കാട് സ്‌കൂളിൽ നടന്ന പ്രവേശനോത്സവ ചടങ്ങിൽ നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ് പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പൂഴിക്കാട് ഗവ: യു പി സ്‌കൂൾ പ്രവേശനോത്സവത്തിന് ഈ വർഷവും ആറാം ക്ലാസ് വിദ്യാർത്ഥിനി നിധിയഎത്തിയത് 100 കുട്ടികൾക്കുള്ള പഠനോപകരണങ്ങളുമായി . പന്തളം മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘുപെരുമ്പുളിക്കലിന്റെ മകളാണ് നിധിയ. നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ് പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് രമ്യാ യു, അദ്ധ്യക്ഷത വഹിച്ചു . കൗൺസിലർമാരായ രാധാവിജയകുമാർ, സീന.കെ, അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ. സൗമ്യ സന്തോഷ്,പന്തളം മഹേഷ്, മഞ്ജുഷ സുമേഷ്, സൂര്യ എസ് നായർ, ആനിയന്മ ജേക്കബ്, പി.റ്റി.എ പ്രസിഡന്റ് ശ്രീദേവി നമ്പ്യാർ, വിജയലക്ഷ്മി, ഗോപിനാഥൻ നായർ, രഘുപെരുമ്പുളിക്കൽ, ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.