mezhu
മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്യുന്നു

മെഴുവേലി: പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജി വട്ടമോടിയിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി അശോകൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ടോണി, ലോക്കൽ കമ്മിറ്റി കൺവീനർ കെ. സുരേഷ് കുമാർ, പ്രിൻസിപ്പൽ ശോഭ പണിക്കർ, ഹെഡ്മിസ്ട്രസ് പ്രശോഭ തുടങ്ങിയവർ സംസാരിച്ചു.