04-mattappally-sndp
ചടങ് പന്തളം എസ്. എൻ.ഡി. പി യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൺവീനർ നിതിൻ രാജ് ഉത്ഘാടനം ചെയ്യുന്നു

പന്തളം: എസ്. എൻ.ഡി. പി യോഗം മറ്റപ്പള്ളി 6475-ാം നമ്പർ ശാഖയിൽ യൂത്ത് മൂവ്‌മെന്റ് രൂപീകരിച്ചു. ദീപു .ആർ ചെയർമാനും അനുജ കൺവീനറുമായ പതിനൊന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പന്തളം യൂണിയൻ യൂത്ത് മൂവ്‌മെന്റ് ചെയർമാൻ അഖിൽ വി.ദേവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൺവീനർ നിതിൻ രാജ് ഉദ്ഘാടനം ചെയ്തു. മറ്റപ്പള്ളി എസ്. എൻ.ഡി. പി ശാഖാ കമ്മിറ്റി ചെയർമാൻ ഉദയഭാനു സ്വാഗതവും കൺവീനർ നിഖിൽ രാജ് നന്ദിയും പറഞ്ഞു.