kseb
കോൺഗ്രസ് നിരണം, കടപ്ര മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫിസിന് മുമ്പിൽ നടത്തിയ പ്രതിഷേധധർണ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വൈദ്യുതി മുടക്കം പതിവായതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സാന്റോ തട്ടാറയിലിനെതിരെ കെ.എസ്.ഇ.ബി. എൻജിനിയർ പൊലീസിൽ പരാതി നൽകി. നിരണം,കടപ്ര പഞ്ചായത്തുകൾ ഉൾപ്പെടുന്ന കെ.എസ്.ഇ.ബി കടപ്ര സെക്ഷനിൽ 12മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നതിൽ നാട്ടുകാരുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസ് ദിവസങ്ങളോളം രാത്രികാലങ്ങളിൽ ഉപരോധിച്ചിരുന്നു. ഇതിനെതിരെയാണ് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിരണം, കടപ്ര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫിസിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. നിരണം മണ്ഡലം പ്രസിഡന്റ് പി.എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കടപ്ര മണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ്, ഡി.സി.സി. ജനറൽസെക്രട്ടറി സതീഷ് ചാത്തങ്കരി, ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ജോസ്, അലക്സ് പുത്തുപള്ളിൽ, ജോസ് ചെറി, ഷാഹുൽ ഹമിദ്, ശിവദാസ് യു.പണിക്കർ, രാജൻ കെ.വർഗീസ്, നിധീഷ് തോമസ്, ജെസി മോഹൻ, ജോളി ഇപ്പൻ, ജോളി ജോർജ്, രാഖി രാജപ്പൻ, പീതാംബരദാസ്, രതിഷ്, സുജിൻ, ബോസ് കടപ്പാലരി എന്നിവർ പ്രസംഗിച്ചു.