 
കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഫോക്ക് ലോർ അക്കാഡമി അംഗം അഡ്വ.സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ രാജൻ ഡി.ബോസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വി ആർ ജിതേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് പി.അജികുമാർ ,വി.എച്ച്.എസ് പ്രിൻസിപ്പൽ അജിതകുമാരി, സ്കൂൾ വൈസ് പ്രിൻസിപ്പൽ ദയാരാജ് ,ചിപ്പി എസ്.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എൻ.പ്രകാശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മനു എസ്.ചന്ദ്രൻ നന്ദിയും പറഞ്ഞു.