തിരുവല്ല: തൊപ്പിധരിച്ചും അക്ഷരമാലകൾ ഉയർത്തിപ്പിടിച്ചും ആലിലയിൽ വിദ്യാർത്ഥികളുടെ പേര് കൊത്തിയ ഹാരവുമൊക്കെ അണിഞ്ഞെത്തിയ സ്‌കൂൾ പ്രവേശനോത്സവം വർണാഭമായി. കുറ്റൂർ ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പാണ്ടിശേരി ഭാഗം ഗവ.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സാറാമ്മ കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ എൻ.ടി.ഏബ്രഹാം, ജോ ഇലഞ്ഞിമൂട്ടിൽ, ശ്രീവല്ലഭൻ നായർ, ടി.കെ പ്രസന്നകുമാർ, പ്രധാന അദ്ധ്യാപിക സുജാ ജോൺ, സി.ആർ.സി കോഡിനേറ്റർ സുമാദേവി, സതി കെ.എ, വി.ആർ.രാജേഷ്,പി.ഐ ഐസക്, ടി.കെ സുകുമാരൻ, വിഎം അശോക് കുമാർ, വി എം ദിലീപ് കുമാർ, അദ്ധ്യാപകരായ ശ്രീജ ടി.ആർ, ജസ്റ്റിൻ രാജ്.ടി, ലേഖ എ, സംതൃപ്തി വി നായർ, സീമ രതീഷ് എന്നിവർ പ്രസംഗിച്ചു . പുതിയതായി സ്കൂൾ പ്രവേശനം നേടിയ കുട്ടികൾക്ക് മുതിർന്ന കുട്ടികൾ ഫലവൃക്ഷത്തൈകൾ നൽകിയാണ് സ്വീകരിച്ചത്. വിദ്യാർത്ഥികൾ തയാറാക്കിയ ഡയറി കുറിപ്പുകളുടെയും മാഗസിനുകളുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. പെരിങ്ങര പഞ്ചായത്ത് തല പ്രവേശനോത്സം മേപ്രാൽ ഗവ.എൽ.പി.സ്‌കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈജു അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, പൂർവ വിദ്യർത്ഥികൾ, വിവിധ സംഘടനാ മെമ്പറുമാർ, സി.ആർ.സി. കോർഡിനേറ്റർ, പൂർവ അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. തുടർന്ന് രക്ഷിതാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ് സ്വപ്ന ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു.
തിരുവല്ല: മണിപ്പൂരിലെ കലാപത്തിൽ നിന്ന് പലായനം ചെയ്ത കുട്ടികളെ ചേർത്ത് പിടിച്ച് തിരുവല്ല ഉപജില്ലാതല പ്രവേശനോത്സവം മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ വി.കെ.മിനികുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ റോയ് ടി.മാത്യു, വിദ്യാഭ്യാസ സ്റ്റാൻടിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീജ കരിമ്പിൻകാല, പ്രഥമാദ്ധ്യാപിക ജോളി ജോർജ്, പി.ടി.എ പ്രസിഡന്റ് ജേക്കബ് കുര്യാക്കോസ്, കെ.എം അഞ്ജു, പ്രീതി എബ്രഹാം, അഞ്ചു കുര്യൻ എന്നിവർ സംസാരിച്ചു.