തിരുവല്ല: ആഞ്ഞിലിത്താനം വൈ.എം.എ ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കുന്നന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ.മധുസൂദനൻ നായർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗ്രേസി മാത്യു, ഡെയ്സി വർഗീസ്, പ്രൊഫ.ജി.ശ്രീനിവാസ്, അഡീഷണൽ ഡി.ജി.പി റിട്ട. പി.പി.കുഞ്ഞൂഞ്ഞ്, കെ.കെ.ശ്രീധരൻ,ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റിഅംഗം തമ്പി കോലത്ത്, വൈ.എം.എ എക്സി.കമ്മിറ്റി അംഗങ്ങളായ സാബു തര്യൻ, സി.സി.തമ്പി, ഗ്രന്ഥശാല സെക്രട്ടറി സിബി ആഞ്ഞിലിത്താനം, ജിക്സ ടി.സാബു, പ്രസിഡന്റ് അനുജിത്ത് ഓമനക്കുട്ടൻ, ഡോ.അനന്തു എസ്.കുമാർ എന്നിവർ സംസാരിച്ചു. ഉന്നതവിജയം നേടിയവർക്ക് മൊമെന്റേയും ഡോ. ജമുന ഷാജി മെമ്മോറിയൽ ക്യാഷ് അവാർഡും തങ്കമ്മ പാച്ചു മെമ്മോറിയൽ ക്യാഷ് അവാർഡ്, എൻ.പി.പാച്ചു മെമ്മോറിയൽ ക്യാഷ് അവാർഡും സമ്മാനിച്ചു. ഇന്ത്യൻ ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് ഡോ.അനന്തു എസ്.കുമാറിനെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.