മുട്ടത്തുകോണം : എസ്.എൻ.ഡി.പി.എച്ച്.എസ് എസിലെ പ്രവേശനോത്സവം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. പി. റ്റി. എ പ്രസിഡന്റ് രാജൻ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ലെറ്റ്സ് മാത്യു മുഖ്യാതിഥിയായിരുന്നു. ചെന്നീർക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്, വാർഡ് അംഗം മഞ്ജുഷ, പി. റ്റി. എ വൈസ് പ്രസിഡന്റ് അഡ്വ. സാനു, സുജാത ബിനോയി തങ്കച്ചൻ, ഓമന രാജേന്ദ്രൻ, പി. ഉഷ തുടങ്ങിയവർ പ്രസംഗിച്ചു.