04-nidhiya

പന്തളം : പൂഴിക്കാട് ഗവൺ​മെന്റ് യു പി സ്‌കൂൾ പ്രവേശനോത്സവത്തിന് ഈ വർഷവും ആറാം ക്ലാസ് വിദ്യാർത്ഥിനി നിധിയ എത്തിയത് 100 കുട്ടികൾക്കുള്ള പഠനോപകരണങ്ങളുമായി. പന്തളം മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കലിന്റെ മകളാണ് നിധിയ. നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ് പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമ്യാ യു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ രാധാവിജയകുമാർ, സീന.കെ, അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ, സൗമ്യ സന്തോഷ്, പന്തളം മഹേഷ്, മഞ്ജുഷ സുമേഷ്, സൂര്യ എസ് നായർ, ആനിയന്മ ജേക്കബ്, രഘുപെരുമ്പുളിക്കൽ എന്നിവർ പ്രസംഗിച്ചു.