 
മല്ലപ്പള്ളി: കോട്ടാങ്ങൽ ഗവ.എൽ.പി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നീന ബാബു അദ്ധ്യക്ഷത വഹിച്ചു. എം.കെ.എം ഹനീഫ, എം.പി.അസീസ്,
ഹെഡ്മിസ്ട്രസ് മിനി എലിസബത്ത്, അജി ഇ.കെ, ലത രാമകൃഷ്ണൻ, സൗമ്യ രാജൻ, സാജിത് വി.എച്ച് എന്നിവർ പ്രസംഗിച്ചു.