1
പുറമറ്റം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വട്ടക്കോട്ടാൽ ഗവ. യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് വിനിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: പുറമറ്റം പഞ്ചായത്തുതല പ്രവേശനോത്സവം വട്ടക്കോട്ടാൽ ഗവ.യുപി സ്കൂളിൽ നടത്തി. നവാഗതരായ കുട്ടികളെ കിരീടമണിയിച്ചും സമ്മാനങ്ങൾ നൽകിയും സ്വീകരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റോഷ്ണി ബിജു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിട്രസ് സുനിൽകുമാർ.കെ.യു, മോഹൻദാസ്.ഒ.കെ, രശ്മിമോൾ,സൗമ്യ ജോബി,ഷിജു.പി. കുരുവിള, എ.കെ.പൊന്നമ്മ , അനു. പി.സുകു, റെജി. എം.കെ. എന്നിവർ പ്രസംഗിച്ചു. എസ്ആർ.ജി കൺവീനർ ഗീത.എൻ. ജി. രക്ഷാകർത്തൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ക്ലാസെടുത്തു . ജോയൽ അഡ്രിക് .പി.എ, ബെൻ.എം.ഉല്ലാസ് എന്നീ കുട്ടികളെ അനുമോദിച്ചു. തുടർന്ന് മധുരവിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.