മല്ലപ്പള്ളി: കൊറ്റനാട്എസ്. സി.വി. ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ.പ്രകാശ് ചരളേൽ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യാ വൃന്ദാവനം ബ്രാഞ്ച് മാനേജർ സന്തോഷ് കുമാർ വി.ടി നിർവഹിച്ചു. സൂര്യ സതീഷ് , കെ.എസ്. അജിത്ത് കുമാർ എന്നിവർ ബോധവത്കരണ ക്ലാസുകൾ നയിച്ചു. പഞ്ചായത്തംഗം റോബിൻ ഏബ്രഹാം, പിടി.എ. പ്രസിഡന്റ് ഷാജിമാത്യു, മഞ്ജു ബിജു, സുധപി.ടി, ഹെഡ്മാസ്റ്റർ കെ.എൻ. അനിൽകുമാർ , സ്റ്റാഫ് സെക്രട്ടറി എം.രാജേഷ് എന്നിവർ പ്രസംഗിച്ചു.