prakadanam
തിരുവല്ല നഗരത്തിൽ യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ നടന്ന ആഹ്ളാദ പ്രകടനം

തിരുവല്ല: യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ വിജയത്തിൽ യു.ഡി.വൈ.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ആഹ്ളാദ പ്രകടനവും മധുര വിതരണവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാർ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ ബിനു കുരുവിള, വി.ആർ.രാജേഷ്, ടോണി കുര്യൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ കാഞ്ചന എം.കെ,ജനറൽ സെക്രട്ടറി ജിബിൻ കാലായിൽ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി,വിശാഖ് വെൺപാല,സേവാദൾ സംസ്ഥാന സെക്രട്ടറി കൊച്ചുമോൾ പ്രദീപ്‌, ബിജിമോൻ ചാലാക്കേരി, രതീഷ് പാലിയിൽ,ജേക്കബ് വർഗീസ്, മോവിമോൻ,ജെയ്സൺ പടിയറ,ഫിലിപ്പ് പി.വർഗീസ്, പി.ശ്രീനാഥ്, അനീഷ്‌ പി.കോശി എന്നിവർ പ്രസംഗിച്ചു.