തിരുവല്ല : വിജ്ഞാന പത്തനംതിട്ട ‘ഉറപ്പാണ് തൊഴിൽ’ കാമ്പയിന്റെ ഭാഗമായി പ്രോസസ് അസോസിയേറ്റ് തസ്തികയിലേക്ക് ഓറിയന്റേഷനും ആദ്യഘട്ട ഷാഡോ ഇന്റർവ്യൂവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ധന്യ പവിത്രൻ, ഡോ.റാണി ആർ.നായർ, എബി കോശി ഉമ്മൻ, വിവേക്, എ.ആർ.ശ്രീജ തുടങ്ങിയവർ പങ്കെടുത്തു. ഇന്റർവ്യൂവിൽ 40പേർ പങ്കെടുത്തു. കേരള നോളജ് മിഷന്റെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച, ജില്ലാ കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ് ‘വിജ്ഞാന പത്തനംതിട്ട-ഉറപ്പാണ് തൊഴിൽ കാമ്പയിൻ.’ ഒരോ മണ്ഡലത്തിലും ഒന്നുവീതം അഞ്ച് ജോബ് സ്റ്റേഷനുകളാണ് രൂപവത്കരിച്ചിട്ടുള്ളത്. തിരുവല്ല ജോബ് സ്റ്റേഷന്റെ ഫോൺ നമ്പർ: 8714699500.