mohankumar-
പി മോഹൻകുമാർ

കോന്നി : കോന്നിയിൽ മരിച്ച വെള്ളപ്പാറ പാർവതി മന്ദിരത്തിൽ പി.മോഹനകുമാറിന്റെ (68 - എൽ.ഐ.സി ചീഫ് ലൈഫ് ഇൻഷുറൻസ് അഡ്വൈസർ) മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിന് കൈമാറും. ശ്വാസകോശ സംബന്ധമായ രോഗം മൂലം ചികിത്സയിലിരിക്കെയാണ് മരണം. യുക്തിവാദി സംഘം ജില്ലാ സെക്രട്ടറിയും ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖല ഭാരവാഹിയും ആയിരുന്നു. മൃതദേഹം ഇന്ന് വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം 6 ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കും.

ഭാര്യ: ജയശ്രീ, മക്കൾ: മനു എം കുമാർ (കുവൈറ്റ്‌),പാർവതി .എം (അസിസ്റ്റന്റ് മാനേജർ, യൂണിയൻ ബാങ്ക് ). മരുമകൾ: ശ്രീജാലക്ഷ്മി, കൊച്ചുമക്കൾ: ഹിമ, ഭാവയാമി.