road-
മന്ദമരുതി -വെച്ചൂച്ചിറ റോഡിലെ അപകടസാധ്യതയുള്ള ആനമാടം ജംഗഷനിലെ കുഴി

വെച്ചൂച്ചിറ : മന്ദമരുതി - വെച്ചൂച്ചിറ റോഡിൽ അരയൻപാറ ഇ.എ.ൽ.പി സ്കൂളിനു മുൻപിലായി ആനമാടം ജംഗ്ഷനിൽ പോസ്റ്റ്‌ മാറ്റി സ്ഥാപിച്ചപ്പോൾ റോഡിൽ രൂപപ്പെട്ട കുഴി അപകടകെണിയായി. കുന്നം മുതൽ ഇടമൺ വരെ ഉള്ള ഭാഗത്ത് കുത്തനെ ഇറക്കമായതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്.റോഡിൽ രൂപപ്പെട്ട കുഴി ഒഴിവാക്കി വന്ന രണ്ട് ഇരുചക്രവാഹന യാത്രക്കാരെ കഴിഞ്ഞിടെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വെച്ചൂച്ചിറ. കൂടുതൽ വാഹനങ്ങൾ കടന്നു പോകാൻ സാദ്ധ്യതഉള്ളതിനാൽ അപകട സാദ്ധ്യതയും ഏറെയാണ്. രണ്ടു വലിയ വളവുകൾക്കിടയിൽ സ്ഥിതി ചെയ്യുന്നതു കോണ്ട് തന്നെ അപകട സാദ്ധ്യത കൂടിയ മേഖലയാണ് ആനമാടം. അധികൃതർ ഇടപെട്ട് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.