chittayam
ഫലവൃക്ഷത്തൈകളുടെ നടീൽ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു

അടൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷത്തൈകളുടെ നടീൽ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൃഷിഭവൻ പരിസരത്ത് ഫലവൃക്ഷതൈ നട്ട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസിഡന്റ്എ സ്.രാധാകൃഷ്ണൻ, സിന്ധു ദിലീപ്, മാനപ്പള്ളി മോഹനൻ, കെ ജി.ശിവദാസൻ,ഷീജ കൃഷ്ണൻ, സാറാമ്മ ചെറിയാൻ,സിന്ധു എസ്, പ്രസന്നകുമാരി, ഷൈനി ടി, ജോജി മറിയം ജോർജ്, റോഷൻ ജോർജ്, കർഷകർ, തുടങ്ങിയവർ പങ്കെടുത്തു.