photo
രിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദേശീയ ഹരിതസേന യുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറിന്റെ ജില്ലാതല ഉദ്ഘാടനം വാഴമുട്ടം നാഷണൽ സ്കൂളിൽ കാതോലിക്കറ്റ് കോളേജ് ബോട്ടണി വിഭാഗം അസി.പ്രൊഫ. ഡോ.ഗോകുല്‍.ജി.നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വാഴമുട്ടം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാഴമുട്ടം നാഷണൽ സ്‌കൂളിൽ ദേശീയ ഹരിത സേനയുടെയും ശാസ്ത്ര ക്ലബിന്റെയും നേതൃത്വത്തിൽ സെമിനാർ നടത്തി . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബോട്ടണി വിഭാഗം അസി. പ്രൊഫ. ഡോ.ഗോകുൽ.ജി.നായർ ഉദ്ഘാടനം ചെയ്തു. ഹരിത സേന ജില്ലാ കോ ഓർഡിനേറ്റർ ബൈജു.വി.പിള്ള അദ്ധ്യക്ഷത വഹിച്ചു. ജോ. കോ ഓർഡിനേറ്റർ ബിജു മാത്യു വിഷയം അവതരിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ ലോകോസ്റ്റ് ലീഫ് മോൾഡ് കമ്പോസ്റ്റിംഗ് പിറ്റ് സ്ഥാപിച്ചു. അദ്ധ്യാപകൻ ഗോപിനാഥ് , ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ, മാനേജർ രാജേഷ് ആക്ലേത്ത്, പി.ടി.എ പ്രസിഡന്റ് ഫാ. ബിനു.കെ.ബാബു, ശാസ്ത്ര അദ്ധ്യാപിക ദീപ്തി വാസുദേവ് എന്നിവർ നേതൃത്വം നൽകി.