mezhuveli-school
പത്മനാഭോദയം ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം ഗ്രാമ പഞ്ചായത്തംഗം ശ്രീദേവി ടോണി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

മെഴുവേലി: പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂൾ, എസ്.എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി, പി.ടി.എ, സ്‌കൂൾ എൻ.എസ്.എസ്, സ്‌കൗട്ട്‌സ് ആൻഡ്ഗൈ ഡ്‌സ്, എൻ.സി.സി എന്നിവയുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി ദിനാചരണം നടത്തി. പഞ്ചായത്തംഗം ശ്രീദേവി ടോണി വൃക്ഷ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി കൺവീണർ സുരേഷ് പൊട്ടന്മല, പ്രിൻസിപ്പൽ ശോഭാ പണിക്കർ, ഹെഡ്മിസ്ട്രസ് പ്രശോഭ ടി.കെ, പി.ടി.എ പ്രസിഡന്റ് സജി വട്ടമോടി എന്നിവർ നേതൃത്വം നൽകി. സ്‌കൂളും പരിസരവും വൃത്തിയാക്കിയശേഷമാണ് ഫലവൃക്ഷ തൈകളും വിവിധ ഇനം ചെടികളും നട്ടു പിടിപ്പിച്ചത്.