evm

പത്തനംതിട്ട : ലോക്‌സഭാ മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ എന്നീ ഏഴു നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളും അനുബന്ധ ഇലക്ഷൻ പേപ്പറുകളും ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ കൗണ്ടിംഗ് സ്റ്റേഷനിൽ നിന്ന് കളക്ടറേറ്റ് വളപ്പിലുള്ള ജില്ലാതല ഇലക്ഷൻ വെയർ ഹൗസിൽ എത്തിച്ച് ജില്ലാകളക്ടർ എസ്.പ്രേം കൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ സീൽ ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി.പത്മചന്ദ്രക്കുറുപ്പ് ഡി.സി.സി ജനറൽ സെക്രട്ടറി ജി.രഘുനാഥ്, യു.ഡി.എഫ് പ്രതിനിധി അജിത്ത് മണ്ണിൽ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.