mulakkuzha

മുളക്കുഴ: ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പച്ചമരച്ചോട്ടിൽ എന്നപേരിൽ പരിസ്ഥിതി വാരാഘോഷ ക്യാമ്പയിൻ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമ മോഹൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനാചരണ പരിപാടിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും പങ്കെടുത്തു. മുളക്കുഴ എൽ.പി സ്‌കൂൾ പരിസരത്തും കണിയാൻചിറ, ചെമ്പൻചിറ കുളങ്ങളുടെ വശങ്ങളിലും വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. പതിനെട്ടാം വാർഡിലെ പാല നിൽക്കുന്നതിൽ കാവ് സന്ദർശനവും പരിസരം ശുചീകരണവും നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.