legal-
താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെ പരിസ്ഥിതി ദിനാചരണം സംസ്ഥാന പരിസ്ഥിതി സംരക്ഷണ ചെയർമാൻ റവ. ഫാദർ ഗീവർഗീസ് ബ്ലാഹേത് ഉദ്ഘാടനം ചെയ്യുന്നു

അടൂർ: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും, എം.എം.ഡി.എം, ഐ.ടി.ഐ യുടെയും നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസും, പരിസ്ഥിതി ദിനചാരണവും നടത്തി. സംസ്ഥാന പരിസ്ഥിതി സംരക്ഷണ ചെയർമാൻ റവ.ഫാദർ ഗീവർഗീസ് ബ്ലാഹേത് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിൻസിപ്പൽ അലക്സാണ്ടർ കാരകാട്ടു അദ്ധ്യക്ഷത വഹിച്ചു. പാനൽ അഡ്വ.ബിജു ചന്ദ്രൻ ക്ലാസെടുത്തു. പരിസ്ഥിതി പ്രവർത്തക സോനു സോമൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.ടി.ഐ അദ്ധ്യാപകരായ തങ്കച്ചൻ, സുധാകരൻ, രേഖ എന്നിവ പ്രസംഗിച്ചു.