
പത്തനംതിട്ട : പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ആന്റോ ആന്റണിക്ക് ഡി.സി.സി ആസ്ഥാനമായ രാജീവ് ഭവനിൽ പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അനുമോദന യോഗം കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, നേതാക്കളായ മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ, എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, റോജിപോൾ ദാനിയേൽ, സജി കൊട്ടയ്ക്കാട്, ഹരികുമാർ പൂതങ്കര, ജി. രഘുനാഥ്, ജെറി മാത്യു സാം, നഹാസ് പത്തനംതിട്ട, അബ്ദുൾ കലാം ആസാദ്, പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ, റനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ എന്നിവർ പ്രസംഗിച്ചു. ആന്റോ ആന്റണി എം.പി നന്ദി പറഞ്ഞു.