redcross
കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിൽ റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നു

തിരുവല്ല: താലൂക്കിലെ വിവിധ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. പെരിങ്ങര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ബാങ്ക് പ്രസിഡന്റ് സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു.അജു ഉമ്മൻ, വിശ്വനാഥൻ, സൂസമ്മ യോഹന്നാൻ, അനിത വി, ജി.വേണുഗോപാൽ എന്നിവർ പങ്കെടുത്തു. കവിയൂർ ഗ്രാമപഞ്ചായത്ത് ദേശീയഗ്രാമീണ പദ്ധതിയുമായി ചേർന്ന് വൃക്ഷത്തൈനടീൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിതാ സജി അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരി രാധാകൃഷ്ണൻ, രാജശ്രീ കെ.ആർ, അച്ചു സി.എൻ, സാം കെ.സലാം, സന്ദീപ് കുമാർ, വി.ഇ.ഒ അരുൺകുമാർ, മായമോൾ എന്നിവർ സംസാരിച്ചു. തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെയും മുനിസിപ്പാലിറ്റിയുടെയും പുഷ്പഗിരി നഴ്സിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ജില്ലാസോഷ്യൽ ഫോറസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം നഗരസഭാദ്ധ്യക്ഷ അനുജോർജ് ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മാത്യുസ് ചാലക്കുഴി, സിസ്റ്റർ മയൂഖ, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജ്വല്ലറി മാനേജർ സിജോ ജോസഫ്, അസി.മാനേജർ ജെറിൻ എം.ജെ, ജോളി സിൽക്‌സ് അസി.മാനേജർ വിജയ് പോൾ, സി.ആർ.ഓ സലിമോൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു. തുടർച്ചയായി പതിനൊന്നാം വർഷമാണ് സൗജന്യവൃക്ഷത്തെ വിതരണവും പരിസ്ഥിതി ദിനാചരണവും നടത്തുന്നത്.
റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കാവുംഭാഗം ദേവസ്വംബോർഡ് സ്കൂളിൽ നഗരസഭാദ്ധ്യക്ഷ അനുജോർജ് ദിനാചരണം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിൽ മികവ് പുലർത്തിയ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക്‌ സർഫിക്കറ്റുകൾ വിതരണം ചെയ്തു. തുടർന്ന് ഡിവൈ.എസ്.പി എസ് അഷാദ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു. പരിസ്ഥിതി സംരക്ഷണ സന്ദേശംനൽകി സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. റെഡ്ക്രോസ് മുൻസെക്രട്ടറി എം.പി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.ലത, ബാബു കല്ലുങ്കൽ, എം.സലീം, സാമുവൽ ചെറിയാൻ, പി.ടി.എ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ്, ബിനു വി.കുറുപ്പ്, ഷെൽറ്റൺ വി.റാഫേൽ, ബെറ്റി ജോൺസൺ, ഷാജി തിരുവല്ല എന്നിവർ പ്രസംഗിച്ചു.