തിരുവല്ല: ഡി.വൈ.എഫ്.ഐ. തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. താലൂക്ക് ആശുപത്രിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ആശുപത്രി സൂപ്രന്റ് ബിജു, ഷിനിൽ ഏബ്രഹാം, സോനു സോമൻ, ജെനുമാത്യു, ജില്ലാകമ്മിറ്റി അംഗങ്ങളായ ജയന്തൻ, സോജിത്, ബ്രാഞ്ച് സെക്രട്ടറി ഷിബു, ജയറാം, രമ്യ, നിധീഷ്, ജെസൻ എന്നിവർ പങ്കെടുത്തു. കേരള കോൺഗ്രസ്(എം) സംസ്കാരവേദി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറും തൈനടീലിന്റെ ഉദ്ഘാടനവും ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. സജി അലക്സ്, ഡോ.വർഗീസ് പേരയിൽ, അഡ്വ.മനോജ് മാത്യു, രാജീവ് വഞ്ചിപ്പാലം, ജേക്കബ് മാമൻ വട്ടശേരിൽ, ജോജി പി.തോമസ്, അഡ്വ.ദീപക് മാമൻ മാത്യു,എ.ജെ.സൈമൺ, മനോജ് മഠത്തിമൂട്ടിൽ, നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി സ്പോർട്സ് സെല്ലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രതിജ്ഞയും ഫലവൃക്ഷത്തൈ വിതരണവും നടത്തി. തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സ്പോർട്സ് സെൽ കോ.കൺവീനർ വിനോദ് തിരുമൂലപുരം അദ്ധ്യക്ഷത വഹിച്ചു. ജയൻ ജനാർദ്ദനൻ,സന്തോഷ് ചാത്തങ്കരി, ശ്യാം ചാത്തമല, ലാല്‌ബിൻ, രാജേഷ് കൃഷ്ണ, ഗോപിദാസ്, വിഷ്ണു നമ്പൂതിരി, ദീപാവർമ്മ എന്നിവർ നേതൃത്വം നൽകി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതിദിനാചരണം പ്രസിഡന്റ് അഡ്വ.വിജി നൈനാൻ ഉദ്ഘാടനം ചെയ്തു.കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. രാജു പുളിമ്പള്ളിൽ, സോമൻ താമരച്ചാലിൽ, വിശാഖ് വെൺപാല, മറിയാമ്മ ഏബ്രഹാം, അരുന്ധതി അശോകൻ എന്നിവർ പങ്കെടുത്തു. കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജോസ്, മെമ്പർ ജോർജ് തോമസ്, കൃഷി അസി.ഡയറക്ടർ ജാനറ്റ് ഡാനിയൽ എന്നിവർ പങ്കെടുത്തു.