 
തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാചരണവും സാമൂഹിക വനവത്കരണ പദ്ധതിയുടെ ഉദ്ഘാടനവും പ്രതിജ്ഞയും വേളൂർ മുണ്ടകം റോഡിൽ നടത്തി. ഇതിനോടനുബന്ധിച്ച് 101 വൃക്ഷത്തൈകൾ നടുകയും ചെയ്തു. ഫാ.ജോസഫ് കെ.ജോർജ് ഉത്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ ഏബ്രഹാം തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഞാഴപ്പള്ളി ഇല്ലം സെക്രട്ടറി സനൽ നാരായണൻ വൃക്ഷത്തൈകൾ നടീൽ ഉദ്ഘാടനം നടത്തി. ജനപ്രതിനിധികൾ, വിവിധ രാഷ്ടീയ മത സാമൂഹിക നേതാക്കൾ, ഹരിത കർമ്മസേനാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.