committee
പരുമലയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആന്റോ ആന്റണിയുടെ വിജയത്തിൽ ആഹ്ളാദപ്രകടനം നടത്തിയപ്പോൾ

തിരുവല്ല: തുടർച്ചയായി നാലാം തവണയും ആന്റോ ആന്റണിയെ വിജയിപ്പിച്ച പരുമലയിലെ ജനാധിപത്യ വിശ്വാസികൾക്ക് നന്ദി രേഖപ്പെടുത്തി കോൺഗ്രസ് പരുമല മണ്ഡലം കമ്മിറ്റി വിജയാഘോഷം നടത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ശിവദാസ് യു.പണിക്കർ, പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി ആർ.പണിക്കർ, വാർഡ് മെമ്പർ വിമല ബെന്നി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുൺ പി.അച്ഛൻകുഞ്ഞ്, മോഹനൻ ചരമക്കാല, വിപിൻ തോമസ്, സിജോ വർഗീസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയശ്രീ വിജയൻ, ശ്രീദേവി മുരളി, മോൻസി ജോസ്, ബാബു ചക്കാലമല, കെ.എം.ബേബിക്കുട്ടി,ഫിലിപ്പോസ് ടി.വി, എന്നിവർ നേതൃത്വം നൽകി.