04-chirkala-mtlps

ഇലന്തൂർ : ചിറക്കാല മുളങ്കുന്ന് എം.ടി​.എൽ.പി സ്‌കുളിൽ ഇലന്തൂർ ഗ്രാമപഞ്ചായത്ത് തല ലോവർ പ്രൈമറി സ്‌കൂൾ പ്രവേശനോത്സവം നടത്തി. സ്‌കൂൾ ലോക്കൽ മാനേജർ റവറന്റ് റജി കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു ഉദ്ഘാടനം ചെയ്തു. സിനി കെ.ജെ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാല പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എം.ജോൺസൺ, കോഴഞ്ചേരി ബി.ആർ സി കോ ഓഡിനേറ്റർ രാജി മനോജ്, പ്രഥമാദ്ധ്യാപിക സൂസൻ ബാബു, മുൻ ഹെഡ്മിസ്ട്രസ് ലളിതമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.