
തിരുവല്ല : ജവഹർ ബാൽമഞ്ചിന്റെ നേതൃത്വത്തിൽ പെരിങ്ങരയിൽ നടന്ന കുട്ടിക്കൂട്ടം പഠന ക്യാമ്പ് സിവിൽ സർവീസ് റാങ്ക് ജേതാവ് പി.അങ്കിത ഉദ്ഘാടനം ചെയ്തു. ബാൽമഞ്ച് ബ്ലോക്ക് കോർഡിനേറ്റർ എം.ജി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സതീഷ് ചാത്തങ്കരി, ഈപ്പൻ കുര്യൻ, ക്രിസ്റ്റഫർ ഫിലിപ്പ്, അഭിലാഷ് വെട്ടിക്കാടൻ,വിശാഖ് വെൺപാല, ശില്പ സൂസൻ തോമസ്,റോയി വർഗീസ്,ടോണി ഇട്ടി, ജോമോൻ ജോ, ജോഷ് തുണ്ടിയിൽ,സച്ചിൻ കുര്യൻ ഈപ്പൻ, എ.സി രാധാകൃഷ്ണപണിക്കർ, ജിജി, ആർ.ഭാസി, മനോജ് കളരിക്കൽ, ഷൈജു, എം പി പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.