1
തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച നക്ഷത്രവന പൂങ്കാവന പദ്ധതി.

മല്ലപ്പള്ളി:പരിസ്ഥിതി ദിനത്തിൽ തെള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രാങ്കണത്തിൽ നക്ഷത്രവന പൂങ്കാവന പദ്ധതികൾക്ക് തുടക്കമായി.. തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി കമ്മീഷണർ ജി.മുരളീധരൻ പിള്ള വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ എസ്.ഗോപികൃഷ്ണൻ,മേൽശാന്തി മനോജ്‌ നാരായണൻ നമ്പൂതിരി, ഉപദേശക സമിതി പ്രസിഡന്റ്‌ പി.ജി. സതീഷ് കുമാർ, വൈസ് പ്രസിഡന്റ്‌ പി.ജി.ജയൻ,സെക്രട്ടറി അഖിൽ .എസ്.നായർ,തുടങ്ങിയവർ നേതൃത്വം നൽകി.