
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ പത്തനംതിട്ട സൗത്ത് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി , പ്ലസ്ടു ഉന്നതവിജയികളെ ആദരിക്കലും നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണസമിതിയംഗം പി.കെ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട കത്തോലിക്കാ സഭാ രൂപതാ അദ്ധ്യക്ഷൻ സാമുവേൽ മാർ ഐറേനിയസ് മുഖ്യാതിഥിയായി. നഗരസഭാ കൗൺസിലർ ശോഭ കെ.മാത്യൂ, സൂരജ് എസ്.പിള്ള, എം.ജെ.രവി, ശ്യാം രാജ്, അജിൻ വർഗീസ്, എ.ഗോകുലേന്ദ്രൻ, ബിനി ഫിലിപ്പ്, സി.ഡി.റോയി , അജു വർഗീസ്, കെ.സി സൈമൺ , റോയി വർഗീസ്, കോശി തങ്കച്ചൻ, ലിജിൻ സൈമൺ, രാജേഷ് ജയൻ എന്നിവർ സംസാരിച്ചു.