മല്ലപ്പള്ളി: കുന്നന്താനം നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം ശ്രീകോവിൽ കുത്തി തുറന്ന് മോഷ്ടാക്കൾ കാണിക്കവഞ്ചിയും, തിടപ്പള്ളിക്കകത്തിരുന്ന ഓട്ട് ഉരുളികളും, രണ്ട് കിട്ടിയും കലശക്കുടവും കവർന്നു. ഇന്നലെ പുലർച്ച മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. പുലർച്ചെ 3.30ന് പ്രദേശത്ത് പൊലീസ് നൈറ്റ് പെട്രോളിംഗ് നടത്തിയിരുന്നു. ഇതിന് മുമ്പോ ശേഷമോ ആകാം മേഷണം നടന്നതെന്നാണ് പൊലീസ് നിഗമനം.ഫോറൻസിക് വിദഗ്ധരും ഫിംഗർ പ്രിന്റ് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കീഴ് വായ്പൂര് പൊലീസ് അന്വേഷണം ആരംഭിച്ചു.