
പത്തനംതിട്ട: കെ.എം.വി.എസിന്റെ നേതൃത്വത്തിൽ കാവ് സംരക്ഷണ പദ്ധതിക്ക് തുടക്കമായി. വലഞ്ചുഴി കാരുവേലിൽ അപ്പൂപ്പൻ അമ്മുമ്മക്കാവിൽ കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രഘു കാരുവേലിൽ അദ്ധ്യക്ഷത വഹിച്ചു. കോടമല അപ്പൂപ്പൻകാവ് കാവ് ഉൗരാളി ഏയ്റെയൻ കുൻട്രവൻ വൃക്ഷത്തൈകളുടെ ആദ്യ വിതരണം നടത്തി. എ. സുരേഷ് കുമാർ, അമ്മിണി , എൽ. ബിന്ദു, കെ. വിനീത്, സതീഷ് പത്തനംതിട്ട, സുരേന്ദ്രൻ പെരുകുളം, സി.അനി, രാജേഷ് ശിവൻ, സജീവ് തട്ട, പ്രദീപ് കൊടുമൺ, ഒാലിക്കുളങ്ങര സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.