d

പത്തനംതിട്ട : സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലാ സെമിനാർ നാളെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അദ്ധ്യക്ഷത വഹിക്കും. കമ്മിഷൻ അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീൻ ഹാജി, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല, വിവിധ മതമേലദ്ധ്യക്ഷന്മാർ, ന്യൂനപക്ഷ സംഘടനാ നേതാക്കൾ എന്നിവരും അഞ്ഞൂറ് പ്രതിനിധികളും പങ്കെടുക്കും.