dr-lekshmi
ആദരിക്കുന്നു

അടൂർ : തിരുച്ചിറപ്പള്ളി ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കായംകുളം എം.എസ് എം കോളേജ് അദ്ധ്യാപിക ഡോ.ആർ ലക്ഷ്‌മിയെ മദർ തരേസാ പാലിയേറ്റീവ് കെയർ സൊസൈറ്റി പെരിങ്ങനാട് തെക്ക് സോണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സൊസൈറ്റി രക്ഷാധികാരി കെ.പി. ഉദയഭാനു ആദരിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം തെങ്ങമം പ്രകാശിന്റെ മകളാണ്. മദർ തെരേസാ പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി ഏ ആർ ജയകൃഷ്ണൻ.
സോണൽ ഭാരവാഹികളായ അഡ്വ. ഡി. ഉദയൻ , തോമസ് പി.വി , എ.ടി.രാധാകൃഷ്ണൻ, ഇന്ദിര കുട്ടിയമ്മ, ബോണിബാബു,കൃഷ്ണമ്മ എന്നിവർ പങ്കെടുത്തു.