photo
കോന്നി ഇക്കോ ടൂറിസം വികസന സമിതി യോഗത്തിന ് ശേഷം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ തുടങ്ങിയവർ അടവിയിൽ സന്ദർശനം നടത്തുന്നു

കോന്നി : ആനത്താവളത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സന്ധ്യാ നേരങ്ങളിൽ കൂടുതൽ സമയം അനുവദിക്കാൻ അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽചേർന്ന ഇക്കോ ടൂറിസം വികസന സമിതി യോഗത്തിൽ തീരുമാനമായി. നിലവിൽ വൈകിട്ട്

അഞ്ച് വരെ ഉണ്ടായിരുന്ന പ്രവേശനം ഏഴ് വരെയാണ് ദീർഘിപ്പിച്ചത്. ആനകൾക്കും പാപ്പാന്മാർക്കും പരിശീലനം നൽകി രണ്ടുമാസത്തിനകം ആനസവാരി പുന:രാരംഭിക്കുന്നതിനുംകോന്നിയിൽ നിന്നും ജംഗിൾ സഫാരിക്കായി ട്രക്കിംഗ് ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ, കൊല്ലം സി.സി.എഫ് കമലാഹാർ, കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി,റാന്നി ഡി.എഫ്. ഒപി.കെ ജയകുമാർ ശർമ്മ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.പവിത്രൻ, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ്, ഗവി ഇക്കൊ ടൂറിസം മാനേജർ സാബു. ആർ. ഉണ്ണിത്താൻ, ടൂറിസം പ്രൊജക്റ്റ് എൻജിനീയർ വിനോദ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ അജിത് കുമാർ, എസ് അശോക്, ഇക്കോ ടൂറിസം, വനം വകുപ്പ്, ടൂറിസം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മറ്റ് പ്രധാന തീരുമാനങ്ങൾ

..........................................

*പുരാവസ്തു മ്യൂസിയം തുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പ് - വനം വകുപ്പ്- ഡി.ടി.പി.സി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേരും.

*അടവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.

*ഗവിയിലേക്ക് പോകുന്ന സഞ്ചാരികൾക്കായി കക്കിയിലെ പഴയ ഫോറസ്റ്റ് ഓഫീസ് കെട്ടിടം നവീകരിച്ച് അടിസ്ഥാന സൗകര്യം ഒരുക്കും.


*ആങ്ങമൂഴിയെ ഗവിയുടെ കവാടമായി കണ്ട്

വിവിധപദ്ധതികൾ നടപ്പിലാക്കും.


*സംസ്ഥാന ടൂറിസം വകുപ്പ് സീതത്തോട് കേന്ദ്രീകരിച്ച് എത്നോ ഹബ്ബ് തുടങ്ങും.