haritham
ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി കോഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സഹകാരികൾക്ക് നൽകിയ പ്ലാവിൻ തൈകളുടെ വിതരണം ബാങ്ക് പ്രസിഡന്റ് കെ. ജി. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി കോഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സഹകാരികൾക്ക് പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. ജി. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി പി. ജയശ്രി പ്രസംഗിച്ചു. ജീവനക്കാരായ ജോമോൾ വർഗീസ്, നിഷ ചന്ദ്രൻ, ജയകുമാർ എം. എൻ. എന്നിവർ പങ്കെടുത്തു.