കോന്നി : ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ വീട്ടിലും ഫലവൃക്ഷ തൈ എത്തിക്കുന്ന പദ്ധതി തുടങ്ങി. വിശ്വനാഥപിള്ളയ്ക്ക് വൃക്ഷത്തൈ നൽകി ജില്ലാ പഞ്ചായത്ത് അംഗം അജോമോൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ഗ്രാമം പദ്ധതിയുടെ ആറാം ഘട്ടം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ശ്യാം. എസ് കോന്നി,ഷിജു എ.എസ്, ജിഷ്ണു പ്രകാശ്, ചിത്ര രാമചന്ദ്രൻ, ധനേഷ് കുമാർ, ദിനേശ് കുമാർ, പ്രദീപ് കുമാർ,രഞ്ജിത്ത്, രമ്യാകൃഷ്ണൻ, രഞ്ജിനി ശ്യാം,ഡൈന വിക്രം, നിമിഷ വിനീത്, ജിദ മനോജ്, അഭിലാഷ്. വി, ഷിബുരാജ്, ദേവേന്ദു ദിനേശ് എന്നിവർ പ്രസംഗിച്ചു.