
പന്തളം: പന്തളം നഗരസഭ രണ്ടാം വാർഡിലെ പതിനൊന്നാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം വർണ്ണാഭമായി കുട്ടികളുടെ ഘോഷയാത്രയോടെ ആരംഭിച്ച പ്രവേശനോത്സവം വാർഡു കൗൺസിലർ കെ. ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു അങ്കണവാടി ടീച്ചർ പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ കമ്മിറ്റി അംഗങ്ങളായ പി.എസ് വേണുകുമാരൻ നായർ നിത്യാ സുനിൽ രാജീവ് ഭട്ടതിരി ,.രക്ഷിതാക്കളായ രമ്യ അജികുമാർ 'വിജോ റ്റി വർഗീസ് തുടങ്ങിയവർ സംസാരിച്ചു തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകുകയും മധുരം വിതരണം ചെയ്യുകയുമുണ്ടായി.