blue

തിരുവല്ല: ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ ചാമ്പ്യൻമാരായി. ക്രിസ്റ്റൽബ്ലൂ നീന്തൽ അക്കാഡമി രണ്ടാംസ്ഥാനം നേടി. വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് നാൽപതോളം കുട്ടികൾ പങ്കെടുത്തു. ഈമാസം 14മുതൽ 16വരെ പിരപ്പനംകോട് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ-ജൂനിയർ നീന്തൽ മത്സരത്തിൽ പത്തനംതിട്ടയെ പ്രതിനിധീകരിച്ച് പതിമൂന്ന് കുട്ടികൾ പങ്കെടുക്കും. മത്സരഫലം: ഗ്രൂപ്പ് 1 (15-17 വയസ്), ഗ്രൂപ്പ് 2 (12-14 വയസ്), ഗ്രൂപ്പ് 3 (10-11 വയസ്).
ഗ്രൂപ്പ് 1(ജൂനിയർ) 50മീറ്റർ, ബട്ടർഫ്‌ളൈ ബോയ്‌സ് 1 ധനു ജി (ബിലീവേഴ്‌സ്) 2 ദേവനാരായൺ ജയദേവൻ (ക്രിസ്റ്റൽ ബ്ലൂ) 3 അബിനെർ ജോമാത്യു (ക്രിസ്റ്റൽബ്ലൂ) 50മീറ്റർ ബ്രേസ്‌റ്റ് സ്ട്രോക്ക് 1 ബോയ്‌സ് ദേവനാരായൺ ജയദേവൻ (ക്രിസ്റ്റൽബ്ലൂ) 200 മീറ്റർ ഫ്രീസ്റ്റൈൽ ബോയ്സ് അബിനെർ ജോമാത്യു 2 ഡാൻ സാമുവേൽ ആഷ്‍ലി (ബിലീവേഴ്‌സ്)
ഗ്രൂപ്പ് 2 (ജൂനിയർ) 1 ജോനാഥൻ ഫിലിപ്പ്, 2 ജോയ്ബ് ജോർജ് ,3 ഏദൻ ജോമാത്യു (ബിലീവേഴ്‌സ്) 50 മീറ്റർ ബാക് സ്ട്രോക്ക് 1 ജോനാഥൻ ഫിലിപ്പ്, 2 ഏദൻ ജോമാത്യു 3 അലീന മനോജ് (ബിലീവേഴ്‌സ്)
ഗ്രൂപ്പ് 3 (സബ് ജൂനിയർ,ഗേൾസ്) 50മീറ്റർ ബാക് സ്ട്രോക്ക് 1 ജിസിലെ മരിയ ജിമ്മി 2 അഭിരാമി വിനോദ് (ബിലീവേഴ്‌സ്) അർശിയ് മറിയം(ക്രിസ്റ്റൽബ്ലൂ) 50മീറ്റർബാക് സ്ട്രോക്ക് 1 ആൻസ്‌ മാത്യു (മാർത്തോമാ റെസിഡൻഷ്യൽ സ്കൂൾ) ഇവാഎൽസ (ചോയ്സ്) പർവിനി സി.പി (ബിലീവേഴ്‌സ്) 50മീറ്റർ ഫ്രീ സ്റ്റൈൽ 1 പർവിനി സി.പി(ബിലീവേഴ്‌സ്) 2 ആൻസ്‌ മാത്യു (മാർത്തോമാ റെസിഡൻഷ്യൽ സ്കൂൾ) 3 ഇവാഎൽസ (ചോയ്സ്)
സബ് ജൂനിയർ, ബോയ്സ് 50മീറ്റർ ബട്ടർഫ്‌ളൈ 1 ജോനാഥൻ ഫിലിപ്പ്, (ബിലീവേഴ്‌സ്) 2 ബെഞ്ചമിൻ മേരിമാത്യു (ക്രിസ്റ്റൽ ബ്ലൂ) 3 എഡ്വിൻ റോബിൻ (ബിലീവേഴ്‌സ്).