f

പത്തനംതിട്ട: കാറും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രക്കാരായ റാന്നി ഉതിമൂട് ഒാലിക്കൽ അജിൽ (21), സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. ഇരുവരുടെയും തലയ്ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ സന്തോഷിന്റെ ബോധം നഷ്ടപ്പെട്ടു. ഇന്നലെ വൈകിട്ട് 5.20ന് പത്തനംതിട്ട അഴൂർ റോഡിലായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാർ സ്‌കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാക്കളെ പൊലീസും ഫയർ ഫോഴ്‌സും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.