 
പത്തനംതിട്ട: ശ്രീനാരായണ ശാസ്ത്ര കലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പത്തനംതിട്ട റിംഗ് റോഡിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ അജിത് കുമാർ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റ് സുനിൽ മംഗലത്ത്, സെക്രട്ടറി ബിജു മേക്കഴൂർ, രാജി മഞ്ചാടി, രമേശ് ആനപ്പാറ, ജയ് നി മുട്ടത്ത്, പ്രിയ വള്ളിക്കോട്, വിജയൻ കരിമ്പനാകുഴി എന്നിവർ പങ്കെടുത്തു.