കോന്നി : നിയോജകമണ്ഡലത്തിൽ നിന്ന് എസ്.എസ്. എൽ .സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്കും വിവിധ സർവകലാശാല പരീക്ഷകളിൽ റാങ്ക് ലഭിച്ചവർക്കുമുള്ള അഡ്വ. കെ യു ജനീഷ് കുമാർ എം.എൽ. എയുടെ ആദരവ് ഇന്ന് രാവിലെ 9.30 ന് വകയാർ മേരി മാതാ ഓഡി റ്റോറിയത്തിൽ നടക്കും. മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.യു. ജനീഷ് കുമാർ എം. എൽ. എ അദ്ധ്യക്ഷത വഹിക്കും. ഡോ. ടി എം തോമസ് ഐസക് മുഖ്യാഥിതിയാകും. ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.