
പത്തനംതിട്ട: നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം അട്ടിമറിച്ച് ജീവാനന്ദം പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്.രാജേഷ് ആവശ്യപ്പെട്ടു.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൻ.ജി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ജി.അനീഷ്, ജില്ലാ സെക്രട്ടറി എം.രാജേഷ്, ജില്ലാ ട്രഷറർ പി.ആർ.രമേശ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.ദിജിൻ എന്നിവർ പ്രസംഗിച്ചു.